Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്ഡഭജന സമര്‍പ്പണവും കൊടിയേററ് മഹോത്സവവും
28/12/2015
അക്കരപ്പാടം ഓങ്കാരേശ്വരം സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ബ്രഹ്മശ്രീ കൂനംതൈ പുരുഷന്‍ തന്ത്രികള്‍ കൊടിയേററുന്നു
എസ്.എന്‍.ഡി.പി യോഗം 130-ാം നമ്പര്‍ അക്കരപ്പാടം ശാഖയിലെ ഓങ്കാരേശ്വരം സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ മണ്ഡഭജന സമര്‍പ്പണവും കൊടിയേററ് മഹോത്സവവും തുടങ്ങി. ബ്രഹ്മശ്രീ കൂനംതൈ പുരുഷന്‍ തന്ത്രികള്‍ കൊടിയേററിന് മുഖ്യകാര്‍മികത്വം വഹിച്ചു. ഓഡിറേറാറിയം, ഊട്ടുപുര സമുച്ചയം എന്നിവയുടെ ശിലാസ്ഥാപനം വൈദ്യുതി റെഗുലേറററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.എം മനോഹരന്‍ നിര്‍വഹിച്ചു. ഇന്ന് രാവിലെ അഞ്ചിന് പ്രഭാതഭേരി, 5.30ന് ഉഷഃപൂജ, 6.30ന് പാല്‍ക്കാവടി, ഏഴിന് കുംഭകുടം, ഒന്‍പതിന് പറക്കെഴുന്നള്ളിപ്പ്, ഉച്ചക്ക് 12ന് ഉച്ചപൂജ, തുടര്‍ന്ന് പ്രസാദംഊട്ട്, വൈകുന്നേരം 6.30ന് ദീപാരാധന, ദീപക്കാഴ്ച, താലപ്പൊലി, രാത്രി എട്ടിന് ഭസ്മക്കാവടി, 9.30ന് മിനി കഥാപ്രസംഗം, പത്തിന് സിനിമാററിക് ഡാന്‍സ് എന്നിവ നടക്കും. നാളെ രാവിലെ 5.30ന് ഉഷഃപൂജ, ഏഴിന് പാല്‍ക്കാവടി, 7.30ന് കുംഭകുടം, ഒന്‍പതിന് പറക്കെഴുന്നള്ളിപ്പ്, ഉച്ചക്ക് 12ന് പ്രഭാഷണം, ഉച്ചപൂജ, തുടര്‍ന്ന് പ്രസാദംഊട്ട്, വൈകുന്നേരം അഞ്ചിന് വിളക്കുവെയ്പ് കാര്യസിദ്ധിപൂജ, 6.30ന് ദീപാരാധന, ദീപക്കാഴ്ച, രാത്രി എട്ടിന് താലപ്പൊലി, 8.30ന് ഭസ്മക്കാവടി, 9.30ന് കുറത്തിയാട്ടം. 30ന് രാവിലെ അഞ്ചിന് പ്രഭാതഭേരി, 5.30ന് ഉഷഃപൂജ, 8.30ന് സര്‍പ്പംപാട്ട്, ഒന്‍പതിന് പറക്കെഴുന്നള്ളിപ്പ്, 11.30ന് ഓട്ടന്‍ തുള്ളല്‍, തുടര്‍ന്ന് പ്രസാദംഊട്ട്, വൈകുന്നേരം അഞ്ചിന് ഭഗവത്സേവ, 6.30ന് ദീപാരാധന, ദീപക്കാഴ്ച, ഏഴിന് കര്‍പ്പൂരതാലം, തുടര്‍ന്ന് പൂമൂടല്‍, രാത്രി 8.30ന് പള്ളിവേട്ട, ഒന്‍പതിന് ഭക്തിഗാനസുധ. 31ന് രാവിലെ അഞ്ചിന് പ്രഭാതഭേരി, 5.30ന് ഉഷഃപൂജ, എട്ടിന് ശ്രീബലി, ഉച്ചക്ക് 12.30ന് മഹാപ്രസാദംഊട്ട്, ഉച്ചകഴിഞ്ഞ് മൂന്നിന് പകല്‍പ്പൂരം, വൈകുന്നേരം ആറിന് കാഴ്ചശ്രീബലി, ഏഴിന് ദീപാരാധന, ദീപക്കാഴ്ച, രാത്രി എട്ടിന് വഴിപാടുകള്‍, 8.30ന് ദേശതാലപ്പൊലി, 9.30ന് നാടകം, പുലര്‍ച്ചെ രണ്ടിന് ആറാട്ട് എഴുന്നള്ളിപ്പ്, നാലിന് വലിയ കാണിക്ക എന്നിവ നടക്കും.