Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരശ്രീ ഭക്ഷണശാല
27/04/2017
കുട്ടികളുടെ പാര്‍ക്കിനടുത്ത് നഗരസഭയുടെ സഹകരണത്തോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന നഗരശ്രീ ലഘുഭക്ഷണശാല വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്ന് ബോട്ടുജെട്ടിക്കടുത്ത് നഗരസഭയുടെ സഹകരണത്തോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന നഗരശ്രീ ഭക്ഷണശാല വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ രോഹിണിക്കുട്ടി അയ്യപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.ശശിധരന്‍, വി.വി സത്യന്‍, എസ്.ഹരിദാസന്‍നായര്‍, ആര്‍.സന്തോഷ്, സംഗീത, അംബരീഷ് ജി.വാസു, സല്‍ബി ശിവദാസ്, കുടുംബശ്രീ ഭാരവാഹികളായ രേഖ സുഗുണന്‍, സിന്ധു മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.