Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശീലന കളരി
27/04/2017
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ കരയോഗങ്ങളിലെ കുട്ടികള്‍ക്കായി നടത്തിയ 'സാര്‍ത്ഥകം 2017' ശില്‍പശാല യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി 'സാര്‍ത്ഥകം 2017' പരിശീലന കളരി നടത്തി. യൂണിയന്റെ കീഴിലുള്ള 97 കരയോഗങ്ങളിലെ ഏഴാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെ പഠിക്കുന്ന ആയിരത്തിലധികം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. വ്യക്തിത്വ വികസനം, സ്‌ട്രെസ്സ് മാനേജ്‌മെന്റ്, കരിയര്‍ ഗൈഡന്‍സ് എന്നീ വിഷയങ്ങളിലാണ് ശില്‍പശാല നടത്തിയത്. വടക്കേനട എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാലയുടെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എന്‍.ജി ബാലചന്ദ്രന്‍, എം.ഗോപാലകൃഷ്ണന്‍, കെ.എസ് സാജുമോന്‍, പി.എസ് വേണുഗോപാലന്‍ നായര്‍, എന്‍.എസ്.എസ് പ്രതിനിധി സഭാംഗം ടി.ആര്‍ ശ്രീകുമാര്‍, എസ്.സുരേഷ്‌കുമാര്‍, എ.ശ്രീകല, ശ്രീലേഖ മണിലാല്‍, ഇന്ദിരാമണി എന്നിവര്‍ പ്രസംഗിച്ചു. എന്‍.ജി ബാലചന്ദ്രന്‍, പ്രതാപചന്ദ്രന്‍, എം.ഗോപാലകൃഷ്ണന്‍, ഡോ. ആര്‍.വേണുഗോപാല്‍, ഡോ. സി.ആര്‍ വിനോദ് കുമാര്‍, പി.പ്രസാദ്, രശ്മി ധനകുമാരി എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സ് എടുത്തു.