Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ഐ.റ്റി.യു.സി ജില്ലാസമ്മേളനം
25/04/2017
കേരള ഇലകിട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.റ്റി.യു.സി ജില്ലാസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം : വൈദ്യുതി ബോര്‍ഡില്‍ മുടങ്ങി കിടക്കുന്ന മസ്ദൂര്‍ നിയമനം ഉടന്‍ നടപ്പിലാക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.റ്റി.യു.സി ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. നിയമനശുപാര്‍ശ അയച്ച് മൂന്നു മാസം കഴിഞ്ഞിട്ടും നിയമനം വൈകുകയാണെന്നും എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി ഗോപകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍.സി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വി.എം ഹരിഹരന്‍, പി.ജെ കുര്യാക്കോസ്, കെ.ബി അനില്‍കുമാര്‍, കെ.ഡി വിശ്വനാഥന്‍, കെ.എസ് രത്‌നാകരന്‍, എന്‍.വി ജോഷി, ചന്ദ്രസേനക്കുറിപ്പ്, പി.കെ സുരേഷ്, പി.എന്‍ അശോകന്‍, കെ.ബി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.