Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മേടഭരണി ഉത്സവം
25/04/2017
കോവിലകത്തുംകടവ് ശ്രീമഹാഭദ്രകാളി ദേവീ ക്ഷേത്രത്തില്‍ മഹാപ്രസാദഊട്ടിന്റെ ദീപപ്രകാശനം വാര്‍ഡ് കൗണ്‍സിലര്‍ വി.വി സത്യന്‍ നിര്‍വ്വഹിക്കുന്നു

വൈക്കം : കോവിലകത്തുംകടവ് ശ്രീമഹാഭദ്രകാളി ദേവീ ക്ഷേത്രത്തിലെ മേടഭരണി ഉത്സവത്തോടനുബന്ധിച്ച് സര്‍പ്പബലി, കുംഭകുടം, മഹാപ്രസാദഊട്ട് എന്നിവ നടന്നു. തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശര്‍മ്മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മികനായി. അന്നദാനത്തിന്റെ ദീപ പ്രകാശനം വാര്‍ഡ് കൗണ്‍സിലര്‍ വി.വി സത്യന്‍ നിര്‍വ്വഹിച്ചു. ധീവരസഭ ജില്ലാ സെക്രട്ടറി എം.കെ രാജു, ക്ഷേത്രം പ്രസിഡന്റ് ദേവരാജന്‍, എം.കെ മോഹനന്‍, ശിവദാസന്‍, ഷാജി പുതുമന എന്നിവര്‍ പങ്കെടുത്തു.സര്‍പ്പത്തിന് അഭിഷേകം, പാലും പഴവും നിവേദ്യം എന്നിവയും നടന്നു.