Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ശിവഗിരി തീര്‍ത്ഥാടന പദയാത്ര പുറപ്പെട്ടു.
28/12/2015
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ശിവഗിരി തീര്‍ത്ഥാടന പദയാത്രയുടെ ഉദ്ഘാടനം ജാഥാ ക്യാപ്‌ററന്‍ പി.വി ബിനേഷിന് പതാക കൈമാറി പ്രീതി നടേശന്‍ നിര്‍വഹിക്കുന്നു
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ശിവഗിരി തീര്‍ത്ഥാടന പദയാത്ര പുറപ്പെട്ടു. ആശ്രമം സ്‌ക്കൂള്‍ അങ്കണത്തില്‍ നടന്ന സമ്മേളനം എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്‌ററന്‍ പി.വി ബിനേഷിന് പതാക കൈമാറി പ്രീതി നടേശന്‍ പദയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗം അസി. സെക്രട്ടറി പി.ടി മന്മഥന്‍, കൗണ്‍സിലര്‍ എബിന്‍ അമ്പാടി, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.ടി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.