Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍ണ്ണക്കളം ഭക്തര്‍ക്ക് ആസ്വാദ്യകരമായി.
25/04/2017
കാലാക്കല്‍ ക്ഷേത്രത്തിലെ നാലാം ഉത്സവദിവസം രാത്രിയില്‍ ഐശ്വര്യ ഗന്ധര്‍വ്വന്റെ കളമെഴുതി പൂര്‍ത്തിയാക്കിയപ്പോള്‍

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കല്‍ ക്ഷേത്രത്തില്‍ നാലാം ഉത്സവ ദിവസം എഴുതിയ വര്‍ണ്ണക്കളം ഭക്തര്‍ക്ക് ആസ്വാദ്യകരമായി. ഐശ്വര്യ ഗന്ധര്‍വ്വനും ഐശ്വര്യ യക്ഷിയും കുതിരപ്പുറത്ത് മാമാങ്കത്തിനു പോകുന്ന രംഗമാണ് കളമെഴുതി ഗന്ധര്‍വ്വന്‍പാട്ട് നടത്തിയത്. ക്ഷേത്രത്തിന്റെ പത്താംമുദയ ഉത്സവത്തോടനുബന്ധിച്ച് ഓരോ ദിവസങ്ങളിലും കളമെഴുത്തും പാട്ടും ആചാരത്തിന്റെ ഭാഗമാണ്. നാലാം ഉത്സവ ദിവസമാണ് 20 അടി നീളത്തിലും 18 അടി വീതിയിലും വലിയ കളമെഴുതിയത്. രാത്രി 10.30 നായിരുന്നു കളത്തില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം നല്‍കിയത്. കളത്തിന്റെ വര്‍ണ്ണചാതുര്യം ആകര്‍ഷകമായിരുന്നു. ചെമ്പില്‍ ബാലകൃഷ്ണ കണിയാരുടെ നേതൃത്വത്തില്‍ രാധാകൃഷ്ണന്‍, കണ്ണന്‍ തേവര്‍വട്ടം, രാജേഷ് പൂച്ചാക്കല്‍ എന്നിവരാണ് കളമെഴുതിയത്. ക്ഷേത്രം പ്രസിഡന്റ് വി.കെ വിജയകുമാര്‍, സെക്രട്ടറി വി.എസ് അജിത്ത് കുമാര്‍, വെളിച്ചപ്പാട് എന്‍.ആര്‍ രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.