Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ സമരം നടത്തി.
25/04/2017
തലയാഴം പഞ്ചായത്ത് മാടപ്പള്ളി വട്ടക്കരി ഭാഗത്ത് ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത്് കള്ളുഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ സമരം നടത്തുന്നു

വൈക്കം: ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കോളനി ഭാഗത്ത് കള്ളുഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ തലയാഴം പഞ്ചായത്തിലെ ഒരുപറ്റം കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി. ആലത്തൂര്‍ ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പ് ദൂരപരിധിയുടെ പേരില്‍ അടച്ച് പൂട്ടിയപ്പോള്‍ പകരം സ്ഥലം മാടപ്പള്ളി വട്ടക്കരി ഭാഗമാണ് കണ്ടെത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയിലെ അംഗങ്ങളാണ് സംഘടിച്ച് പ്രദേശത്ത് കുത്തിയിരുപ്പ് സമരം നടത്തിയത്. നാട്ടുകാരുടെ സൈ്വര്യജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഷാപ്പ് സ്ഥാപിക്കാന്‍ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. അനീഷാ ഓമനകുട്ടന്‍ സമരം ഉദ്ഘാടനം ചെയ്തു. ശ്യാമള രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. കുമാരി ശിവാനി, മോഹിനി സത്യന്‍, ബിന്ദു ഷാജി, രമണി ശുഭാംഗന്‍, ഷേര്‍ളി, രാധാ പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.