Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിജ്ഞാന-വിനോദ-കായിക പരിശീലന ക്യാമ്പ്
25/04/2017

വൈക്കം: കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നാളെ മുതല്‍ 28 വരെ അവധിക്കാല വിജ്ഞാന-വിനോദ-കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാഡ്മിന്റന്‍, ഖോ-ഖോ, കബഡി, യോഗ എയ്‌റോബിക്‌സ് എന്നിവയില്‍ വിദഗ്ധ കായികാധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനവും തുടര്‍പരിശീലനവും നല്‍കുന്നത്. ഈ സ്‌ക്കൂളില്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും വരുന്ന അധ്യയന വര്‍ഷം ഇവിടെ ചേരാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04829 273246.