Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശരീരം തളര്‍ന്നു കിടപ്പിലായ യുവതിക്ക് അടച്ചുറപ്പുള്ള വീടൊരുക്കാന്‍ ജനമൈത്രിപോലീസ് പദ്ധതിയൊരുക്കുന്നു
25/04/2017
ശരീരം തളര്‍ന്നു കിടപ്പിലായ യുവതിക്ക് ജനമൈത്രി പോലീസിന്റെ മേല്‍നോട്ടത്തില്‍ ഉല്ലലയില്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം സി കെ ആശ എം എല്‍ എ നിര്‍വ്വഹിക്കുന്നു.

വൈക്കം: ശരീരം തളര്‍ന്നു കിടപ്പിലായ യുവതിക്ക് അടച്ചുറപ്പുള്ള വീടൊരുക്കാന്‍ ജനമൈത്രിപോലീസ് പദ്ധതിയൊരുക്കുന്നു. തലയാഴം ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിനു കിഴക്കുവശം മലയത്തറ ദിവാകരന്റെ കിടപ്പുരോഗിയായ മകള്‍ ജയമ്മക്കാണ് വീടു നിര്‍മ്മിച്ചു നല്‍കുന്നത്. സുമനസ്സുകളുടെ സഹായത്താല്‍ കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ സ്വരൂപിച്ചാണ് ഭവനം തീര്‍ക്കുന്നത്. സി കെ ആശ എം എല്‍ എ വീടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. വൈക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ സി കെ ജയപ്രകാശ്, ജനമൈത്രി സി ആര്‍ ഒ എന്‍ വി സരസിജന്‍, ജില്ലാപഞ്ചായത്ത് അംഗം അഡ്വ. കെ കെ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഷാജി, തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് പുഷ്‌കരന്‍ എന്നിവര്‍ സംബന്ധിച്ചു.