Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉത്തരവാദിത്ത ടൂറിസം അവബോധന ശില്‍പ്പശാല നടത്തി
25/04/2017
വൈക്കത്തു നടന്ന ഉത്തരവാദിത്ത ടൂറിസം അവബോധന ശില്‍പ്പശാലയില്‍ സംസ്ഥാന ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ സംസാരിക്കുന്നു

വൈക്കം: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ കരകൗശല നിര്‍മ്മാതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ സൂക്ഷ്മ സംരംഭകര്‍ തുടങ്ങിയവര്‍ക്കായി അവബോധന ശില്‍പ്പശാല വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടന്നു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്കായി ഏപ്രില്‍ ആദ്യവാരം നടന്ന ശില്‍പ്പശാലയുടെ തുടര്‍ച്ചയായാണ് ഈ ശില്‍പ്പശാലയും നടന്നത്. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍, ഡെസ്റ്റിനേഷന്‍ കോര്‍ഡിനേറ്റര്‍ ഭഗത്സിംഗ് വി എസ് എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി. കോട്ടയം ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഗുണഭോക്താക്കള്‍ക്കുള്ള പരിശീലനപരിപാടികള്‍ മെയ് 15 മുതല്‍ തുടങ്ങുന്നതിന് തീരുമാനിച്ചു. ഉത്തരവാദിത്ത ടൂറിസം പദ്ധതി സംസ്ഥാനത്തിലാകെ വ്യാപിപ്പിക്കുന്നതിനുള്ള സംസ്ഥാന ടൂറിസം വകുപ്പിന്റെ തീരുമാനം അനുസരിച്ചാണ് ഈ ശില്‍പ്പശാല നടത്തിയത്.