വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും
24/04/2017
ടൗണ്‍ നോര്‍ത്ത് 1184-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കുടുംബസംഗമവും വാര്‍ഷികവും യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: ടൗണ്‍ നോര്‍ത്ത് 1184-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി സെന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.നാരായണന്, പി.പി പ്രകാശന്, കെ.റ്റി അനില്‍കുമാര്‍, കെ.വി പ്രസന്നന്, പി.പി സന്തോഷ്, ബിജു വി.കണ്ണേഴന്‍, ശശിധരന് ഹരിത, കെ.ഡി ഉണ്ണികൃഷ്ണന്, ജഗദീഷ് അക്ഷര, സുമ അനിയപ്പന്, എം.കെ ദിവാകരന് എന്നിവര്‍ പ്രസംഗിച്ചു. ശാഖാ ഭാരവാഹികളായി കെ.നാരായണന്(പ്രസിഡന്റ്), കെ.ഡി ഉണ്ണികൃഷ്ണന്(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.