Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിവേദനം നല്‍കി.
28/12/2015
താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും കുറവ് പരിഹരിക്കുക, സൂപ്രണ്ടിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.അജിത്ത് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് എന്നിവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഡോക്ടര്‍മാരുടെ കുറവുമൂലം ആശുപത്രിയിലെത്തുന്ന രോഗികള്‍ ദുരിതമനുഭവിക്കുകയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പരാതികള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിലെ പോരായ്മകള്‍ സമയബന്ധിതമായി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ അവഗണനക്കെതിരെ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് എം.എല്‍.എയും നഗരസഭ ചെയര്‍മാനും സംയുക്തപ്രസ്താവനയില്‍ അറിയിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, കൗണ്‍സിലര്‍ ആര്‍.സന്തോഷ് എന്നിവരും നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു