Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ഗുരു സാന്ത്വനം പദ്ധതി
24/04/2017
ഇടവട്ടം 662-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ നടപ്പാക്കുന്ന ശ്രീനാരായണ ഗുരു സാന്ത്വനം പദ്ധതി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഇടവട്ടം 662-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം നടത്തുന്ന ശ്രീനാരായണ ഗുരു സാന്ത്വനം പദ്ധതി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. നിര്‍ധന കുടുംബത്തിലെ പ്രായമായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ വിതരണം, ചികിത്സാ സഹായം എന്നിവയാണ് സാന്ത്വനം പദ്ധതി. പ്രസിഡന്റ് കെ.പി സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യ പ്രഭാഷണം നടത്തി. ആര്‍.വാസുദേവന്‍, കെ.വി പ്രസന്നന്‍, മുരളീധരന്‍ അമ്പാടി, സുധീര്‍, മനോഹരന്‍, പ്രസന്നഗുണശീലന്‍, രാജു സാഗരിക എന്നിവര്‍ പ്രസംഗിച്ചു.