Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പിലരയന്റെ 276-ാം മത് ജന്മദിനാഘോഷ സമ്മേളനം നടത്തി
24/04/2017
ചെമ്പിലരയന്റെ 276-ാം മത് ജന്മദിനാഘോഷ സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വിദേശികളുടെ അധിനിവേശത്തിനെതിരെയുള്ള ചെറുത്ത് നില്‍പ്പിന് ശക്തമായ നേതൃത്വം നല്‍കിയ തിരുവിതാംകൂറിന്റെ നാവിക സേനാപതിയായിരുന്ന അനന്തപത്മനാഭന്‍ വലിയ അരയനെന്ന് സി.കെ ആശ എം.എല്‍.എ പറഞ്ഞു. ചെമ്പിലരയന്റെ 276-ാം മത് ജന്മദിനാഘോഷ സമ്മേളനം ഉദ്്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ചെമ്പിലരയന്‍ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വൈക്കം ഗാന്ധി സ്മൃതി ഭവന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി.എസ് നന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷന്‍ എന്‍.അനില്‍ ബിശ്വാസ്, കലാദര്‍പ്പണം രവീന്ദ്രനാഥ്, അക്കരപ്പാടം ശശി, അജിത്ത്കുമാര്‍ തൈലം പറമ്പില്‍, സുരേഷ് കുമാര്‍, വി.പി രാജ, ശോഭ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.