Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയംപൂജ നടത്തി.
24/04/2017
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഉദയം പൂജയില്‍ ഭക്തര്‍ താലങ്ങള്‍ ഉയര്‍ത്തി സൂര്യഭഗവാനെ നമസ്‌കരിക്കുന്നു

വൈക്കം: ആദിത്യഭഗവാനെ സ്തുതിച്ച് കൊണ്ടുള്ള വര്‍ണ്ണങ്ങള്‍ ചൊല്ലി പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ഉദയംപൂജ നടത്തി. നീരാഞ്ജന ദീപവും അപ്പവും പുഷ്പങ്ങളും നിറച്ച താലങ്ങള്‍ ഉയര്‍ത്തി ഭക്തര്‍ സൂര്യഭഗവാന് പൂജ അര്‍പ്പിച്ചു. വ്രതശുദ്ധിയോടെ എത്തിയ നിരവധി ഭക്തര്‍ പങ്കെടുത്തു. ഉടുക്കുപാട്ടും വായ്ക്കുരവകളും ചടങ്ങിന് ഭക്തിയേകി. ക്ഷേത്രം തന്ത്രി ആനന്ദ് വാസുദേവ്, മേല്‍ശാന്തി ആര്‍.ഗിരീഷ്, പൂജാരി നാരായണന്‍ ശാന്തി എന്നിവര്‍ ചടങ്ങിന് കാര്‍മികരായി. ക്ഷേത്രം ഭാരവാഹികളായ എം.കെ വിദ്യാധരന്‍, സി.എന്‍ സോമകുമാര്‍, കെ.എന്‍ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.