Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു.
24/04/2017
ലോക പുസ്തകദിനാചരണത്തോടനുബന്ധിച്ച് വൈക്കം ശാന്തിഗിരി ആശ്രമാങ്കണത്തില്‍ നടന്ന ക്യാമ്പ് പ്രൊഫ.ഡോ. കുസുമന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലോക പുസ്തകദിനാചരണത്തോടനുബന്ധിച്ച് ശാന്തിഗിരി യുവജന വിഭാഗമായ ശാന്തിമഹിമ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. വൈക്കം ശാന്തിഗിരി ആശ്രമാങ്കണത്തില്‍ നടന്ന ക്യാമ്പ് പ്രൊഫ.ഡോ. കുസുമന്‍ ഉദ്ഘാടനം ചെയ്തു. ഉപാശ്രമം കോര്‍ഡിനേററര്‍ ബ്രഹ്മചാരി അനൂപ് അദ്ധ്യക്ഷനായിരുന്നു. കുടുംബങ്ങളുടെ കെട്ടുറപ്പില്‍ യുവാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്‌ററ് കെ.വി അനൂപ് കുമാര്‍ ക്ലാസ് നയിച്ചു. വി.ജോയ്, വിഷ്ണുരാജ്, സുലേഖ ററി.ബി, ഡിപിന്‍ രാജ്, കുമാരി ഗുരുപ്രിയ എന്നിവര്‍ സംസാരിച്ചു.