Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ത്രീപീഢനകേസുകളില്‍ വൈക്കത്തെ പോലീസ് അധികൃതര്‍ അനാസ്ഥ കാണിക്കുന്നതായി മഹിളാമോര്‍ച്ച വൈക്കം നിയോജക മണ്ഡലം കമ്മറ്റി
20/04/2017

വൈക്കം: സ്ത്രീപീഢനകേസുകളില്‍ വൈക്കത്തെ പോലീസ് അധികൃതര്‍ അനാസ്ഥ കാണിക്കുന്നതായി മഹിളാമോര്‍ച്ച വൈക്കം നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു. തലയോലപ്പറമ്പ് വടയാറില്‍ അനുപ്രിയ എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടും അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും യുവതിയുടെ ഡയറി നശിപ്പിച്ചവരെ കുറിച്ച് സൂചന ഉണ്ടായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. സ്ത്രീപീഢകരെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി ഗിരിജാകുമാരി അദ്ധ്യക്ഷത വഹിച്ച യോഗം ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി ലേഖ അശോകന്‍ ഉദ്ഘാടനം ചെയ്തു. ഒ.മോഹനകുമാരി, സ്മിത ബൈജു, സജിനി ഹരികുമാര്‍, അജിതകുമാരി, ഗീതാമണിയമ്മ എന്നിവര്‍ പ്രസംഗിച്ചു.