Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ വൈസ് ചെയര്‍പേഴ്‌സനെ തിരഞ്ഞെടുത്തു
19/04/2017
നിര്‍മ്മല ഗോപി

വൈക്കം: നഗരസഭ വൈസ് ചെയര്‍പേഴ്‌സണായി നിര്‍മ്മല ഗോപി (സി.പി.ഐ) തിരഞ്ഞെടുക്കപ്പെട്ടു. എല്‍ ഡി എഫ് ധാരണയനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. 2005-2010 കാലയളവിലും കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള മഹിളസംഘം ടൗണ്‍ കമ്മറ്റിയംഗവുമാണ്. നഗരസഭാ കൗണ്‍സിലില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ അനില്‍ബിശ്വാസ് സത്യവാചകം ചൊല്ലി കൊടുത്തു. കൗണ്‍സിലര്‍മാരായ അഡ്വ. വി വി സത്യന്‍, ശ്രീകുമാരന്‍ നായര്‍, ഷേര്‍ലി ജയപ്രകാശ്, ഷിബി സന്തോഷ്, ശ്രീകുമാരി യൂ നായര്‍, കിഷോര്‍, ഇന്ദിരാദേവി, അഡ്വ. അംബരീഷ് ജി വാസു, ഹരിദാസന്‍ നായര്‍, പി ശശിധരന്‍, എ സി മണിയമ്മ, ഡി രഞ്ജിത്ത് കുമാര്‍, ബിജു കണ്ണേഴത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.