Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്
19/04/2017

വൈക്കം: പൊതുവിതരണ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. ഭക്ഷ്യഭദ്രത അനുസരിച്ചുള്ള റേഷന്‍ വിതരണം 2016 നവംബര്‍ മുതല്‍ സംസ്ഥാനത്ത് നടന്നുവരികയാണ്. ഈ നിയമത്തില്‍ അനുശാസിക്കുന്നവിധം വാതില്‍പ്പടി വിതരണ സമ്പ്രദായം അനുസരിച്ച് റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളില്‍ എത്തിച്ചുവിതരണം നടത്താന്‍ സര്‍ക്കാരിനു സാധിക്കാത്തത് വലിയ ബാധ്യതയാണ് റേഷന്‍ വ്യാപാരികളുടെ മേല്‍ വരുത്തിവെച്ചിരിക്കുന്നത്. ഇതുമൂലം റേഷന്‍ വ്യാപാരികള്‍ കയറ്റിയിറക്കുകൂലിയും വാഹനവാടകയുമെല്ലാം സ്വന്തമായി മുടക്കിയാണ് റേഷന്‍ വിതരണം നടത്തിവരുന്നത്. ഈ മേഖലയില്‍ പണിയെടുക്കുന്ന വ്യാപാരിക്കും സെയില്‍സ് മാനും നല്‍കേണ്ട പ്രതിഫലത്തെ സംബന്ധിച്ചും യാതൊരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി 24ന് സൂചനാ പണിമുടക്കില്‍ പങ്കെടുത്ത് കളക്ടറേറ്റിനുമുന്നില്‍ നടത്തുന്ന ധര്‍ണയില്‍ പങ്കെടുക്കാന്‍ ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് സമ്മേളനം തീരുമാനിച്ചു. മെയ് മാസത്തെ വിതരണത്തിനുള്ള സ്റ്റോക്ക് ബഹിഷ്‌ക്കരിച്ചുകൊണ്ട് മെയ് ഒന്ന് മുതല്‍ നടത്തുന്ന അനിശ്ചിതകാല സമരത്തില്‍ പങ്കുചേരുവാനും വൈക്കം വ്യാപാരഭവനില്‍ ചേര്‍ന്ന സമ്മേളനം തീരുമാനിച്ചു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.ജോര്‍ജ്ജ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.നാരായണന്‍ എക്‌സ്. എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഐ.ജോര്‍ജ്ജ് കുട്ടി, ട്രഷറര്‍ വി.മാധവന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.എസ് ബൈജു, സെക്രട്ടറി കെ.ജി ഇന്ദിര, കെ.ഡി ബിബിന്‍, ഡി.സോമന്‍, ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.