Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നടവരവായി ലഭിച്ച തുക സംഭാവനയായി നല്‍കി.
19/04/2017
എസ് എന്‍ ഡി പി യൂണിയന്‍ നടത്തിയ ദിവ്യപ്രബോധനത്തില്‍ ആചാര്യന് നടവരവായി ലഭിച്ച തുക സച്ചിദാനന്ദസ്വാമികള്‍ യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷിനും സെക്രട്ടറി എം പി സെന്നിനും കൈമാറുന്നു

വൈക്കം: എസ് എന്‍ ഡി പി യോഗം നടത്തിയ ദിവ്യപ്രബോധന ധ്യാനത്തില്‍ യജ്ഞവേദിയില്‍ ആചാര്യന് നടവരവായി ലഭിച്ച തുക സച്ചിദാനന്ദസ്വാമികള്‍ എസ് എന്‍ ഡി പി യൂണിയന് സംഭാവനയായി നല്‍കി. നടവരവ് തുക യജ്ഞാചാര്യന് അര്‍ഹതപ്പെട്ടതാണെങ്കിലും കീഴ്‌വഴക്കം താന്‍ മാറ്റുകയാണെന്ന് സ്വാമി പറഞ്ഞു. എസ് എന്‍ ഡി പി യൂണിയന്‍ നിര്‍മ്മിക്കുന്ന ഗുരുദേവക്ഷേത്രത്തിന് വേണ്ടിയാണ് തുക കൈമാറുന്നതെന്നും സ്വാമി പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ്, സെക്രട്ടറി എം പി സെന്‍ എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. യൂണിയന്‍ ഭാരവാഹികളായ കെ റ്റി അനില്‍കുമാര്‍, പി പി സന്തോഷ്, കെ വി പ്രസന്നന്‍, രാജേഷ് മോഹന്‍, രാജേഷ് തടത്തില്‍, സുനില്‍കുമാര്‍, ജി എസ് ബൈജു, ഗോപാലകൃഷ്ണന്‍, സജി, സുധീര്‍ ഇടവട്ടം, വി വേലായുധന്‍, പി വി വിവേക്, മണിമോഹന്‍, ലൈല ചെല്ലപ്പന്‍ എന്നിവര്‍ പങ്കെടുത്തു.