Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
18/04/2017
കള്ളുഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടി ആവശ്യപ്പെട്ട് മദ്യവ്യവസായ തൊഴിലാളി യൂണിയന്‍ താലൂക്ക് ആഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.സുശീലന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കോടതി വിധിയുടെ ദൂരപരിധിയില്‍പ്പെടുത്തി അടച്ചുപൂട്ടിയ കള്ളുഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വൈക്കം താലൂക്ക് മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ എ.ഐ.ടി.യു.സി യുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.സുശീലന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.കെ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് ഡി.രജ്ഞിത്ത്കുമാര്‍, ആര്‍.ബിജു, കെ.കെ ചന്ദ്രബാബു, എ.എം മോഹനന്‍, അജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ടൗണില്‍ പ്രകടനവും നടത്തി.