Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ സാധാരണക്കാരായ ജനങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ.രാജന്‍
28/12/2015
എ.ഐ.വൈ.എഫ് വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ ഏഴാം ദിവസത്തെ സമരം സംസ്ഥാന സെക്രട്ടറി അഡ്വ. കെ.രാജന്‍ ഉദ്ഘാടനം ചെയ്യുന്നു
വൈക്കത്തെ സാധാരണക്കാരായ ജനങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ.രാജന്‍. താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിററി നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ ഏഴാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം ജനകീയ സമരങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് എ.ഐ.വൈ.എഫ് നേതൃത്വം നല്‍കുമെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. എ.മനാഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.പ്രസന്നന്‍, എസ്.ബിജു, എം.ജി ജയന്‍, അഡ്വ. പി.കെ സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജി.ജയേഷ്, രാഹുല്‍, അജയ്‌മോന്‍, കിഷോര്‍, നിധീഷ് എന്നിവരാണ് നിരാഹാരമനുഷ്ഠിച്ചത്.