Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് എന്‍.എസ്.എസ് വനിതായൂണിയന്റെ വാര്‍ഷിക പൊതുയോഗം
18/04/2017
വൈക്കം താലൂക്ക് എന്‍.എസ്.എസ് വനിതായൂണിയന്‍ സമ്മേളനം എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് എന്‍.എസ്.എസ് വനിതായൂണിയന്റെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് കെ.ജി രാജലക്ഷ്മിയുടെ അദ്ധ്യക്ഷതയില്‍ കെ.എന്‍.എന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്നു. യൂണിയന്‍ പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ്കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.താലൂക്കിലെ 97 കരയോഗങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. സെക്രട്ടറി റ്റി.ആര്‍ ഇന്ദിരാമണി വാര്‍ഷിക റിപ്പോര്‍ട്ട്, വരവ്-ചെലവ് കണക്ക്, ബഡ്ജറ്റ് എന്നിവ അവതരിപ്പിച്ചു. സ്വയം തൊഴില്‍ പദ്ധതി, ക്ഷേമനിധി സഹായം, ആദ്ധ്യാത്മികസത്രം, മംഗല്യനിധിസഹായം, തിരുവാതിരാഘോഷം, ഓണാഘോഷം, സെമിനാറുകള്‍, സ്ത്രീ ശാക്തീകരണ പരിപാടികള്‍, വിവാഹബ്യൂറോ എന്നിവയ്ക്ക് ബഡ്ജറ്റില്‍ തുക വകയിരുത്തി. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, വൈസ്പ്രസിഡന്റ് എസ്.മധു, എന്‍.ജി ബാലചന്ദ്രന്‍, എം.ഗോപാലകൃഷ്ണന്‍, എല്‍ കൃഷ്ണകുമാരിയമ്മ, ശ്രീലേഖമണിലാല്‍, മീനാറാണി എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് വനിതായൂണിയന്‍ ഭാരവാഹികളായി ശ്രീലേഖമണിലാല്‍ (പ്രസിഡന്റ്), റ്റി.ആര്‍ ഇന്ദിരാമണി(സെക്രട്ടറി), ശ്രീദേവി( ജോയിന്റ് സെക്രട്ടറി), മീനാറാണി (വൈസ്പ്രസിഡന്റ്),ദേവീ പാര്‍വ്വതി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.