Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
17/04/2017
പൊതുടാപ്പ് മുറിച്ചു മാറ്റിയ പഞ്ചായത്തിന്റെയും വാര്‍ഡുമെമ്പറുടെയും ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫ് തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് പഞ്ചായത്തോഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ

തലയോലപ്പറമ്പ്: വര്‍ഷങ്ങളായി കുടിവെള്ളത്തിനായി ജനങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരുന്ന പൊതുടാപ്പ് മുറിച്ചു മാറ്റിയ പഞ്ചായത്തിന്റെയും വാര്‍ഡുമെമ്പറുടെയും ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫ് തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പഞ്ചായത്തിലെ 7-ാം വാര്‍ഡില്‍ തലപ്പാറ തൃക്കരായിക്കുളം ഭാഗത്തെ ടാപ്പാണ് മുറിച്ചു മാറ്റിയത്. പട്ടികജാതി വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചുകൊണ്ടിരുന്ന പൊതുടാപ്പാണ് പഞ്ചായത്തുമെമ്പറുടെ രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ ഇല്ലാതാക്കിയത്. സമരം സി പി ഐ മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ജെയ്‌മോന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ ഐ വൈ എഫ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മാത്യൂസ് ദേവസ്യ, സെക്രട്ടറി ടിനു അരവിന്ദ്, അനുശ്രീ രമേശന്‍, സി പി ഐ ലോക്കല്‍ സെക്രട്ടറി എ എം അനി, വി എന്‍ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.