Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയിരത്തെട്ടുകുടം അഭിഷേകം
17/04/2017
തൃപ്പക്കുടം മഹാദേവക്ഷേത്രത്തില്‍ ആയിരത്തെട്ടുകുടം അഭിഷേകത്തിന് ശേഷം ബ്രഹ്മകലശം പുറത്തേക്ക് എഴുന്നള്ളിക്കുന്നു

വൈക്കം: തൃപ്പക്കുടം ക്ഷേത്രത്തില്‍ മഹാദേവന് ആയിരത്തെട്ടുകുടം അഭിഷേകം നടത്തി. ദേവചൈതന്യ വര്‍ദ്ധനവിനും സര്‍വ്വൈശ്വര്യത്തിനും വേണ്ടിയാണ് ക്ഷേത്രത്തില്‍ ആയിരത്തെട്ടുകുടം അഭിഷേകം നടത്തിയത്. ആയിരത്തെട്ടു പരികലശങ്ങള്‍ പൂജിച്ചശേഷം ബ്രഹ്മകലശാഭിഷേകം നടത്തി. ക്ഷേത്രം തന്ത്രി മനയത്താറ്റ്മന ദിനേശന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. മേല്‍ശാന്തി സുരേഷ് ആര്‍ പോറ്റി, കീഴ്ശാന്തി മനീഷ് എന്നിവര്‍ സഹകാര്‍മികരായി. അഭിഷേകം പൂര്‍ത്തിയാക്കിയ ശേഷം ബ്രഹ്മകലശം പുറത്തേക്ക് എഴുന്നള്ളിച്ചു. സബ്ഗ്രൂപ്പ് ഓഫീസര്‍ വി ആര്‍ ജ്യോതി, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ സുരേഷ് കളപുരയ്ക്കല്‍, രാജേന്ദ്രന്‍ നടുമുറി, മനോഹരന്‍ സൗപര്‍ണ്ണിക, സുരേന്ദ്രന്‍ കുടിലില്‍, ഗിരീഷ് കൊയ്യേലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.