Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവിനെ കണ്ണീരിലാഴ്ത്തി സഹോദരങ്ങളുടെ വിയോഗം
17/04/2017
വേമ്പനാട്ടുകായലില്‍ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹം വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍.

വൈക്കം: നേരേകടവിനെ കണ്ണീരില്‍ ആഴ്ത്തി സഹോദരങ്ങളുടെ വിയോഗം. ബന്ധുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കായലില്‍ മുങ്ങിമരിച്ച സഹോദരങ്ങളുടെ അടക്കത്തിന് വന്‍ ജനാവലിയാണ് ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ നേരേകടവ് തുരുത്തേലിലേക്ക് ഒഴുകിയെത്തിയത്. തുരുത്തേല്‍ മണിക്കുട്ടന്റെയും സരസ്വതിയുടെയും മക്കളായ ഉണ്ണികൃഷ്ണണനും, ഹരികൃഷ്ണനുമാണ് കായലില്‍ ദാരുണാന്ത്യം സംഭവിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് ഇരുവരെയും കായലില്‍ കാണാതാകുന്നത്. ഉച്ചയോടെ ഉണ്ണികൃഷ്ണന്റെയും രാത്രി പത്തോടെ ഹരികൃഷ്ണന്റെയും മൃദദേഹങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച്ച മുതല്‍ നേരേകടവ് വിങ്ങിപ്പെട്ടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുമുറ്റത്ത് എത്തിയ സഹോദരങ്ങളുടെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ നാടാകെ അലമുറയിടുകയായിരുന്നു. മാതാപിതാക്കളുടെ നിലവിളിക്കുമുന്നില്‍ പിടിച്ചു നില്‍ക്കുവാന്‍ എത്തിയവരെല്ലാം നന്നേപാടുപെട്ടു. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഇനി ഒരിക്കലും മടങ്ങിവരാത്ത ലോകത്തേക്കാണ് പോയതെന്ന് കരുതാന്‍ അവരുടെ ഉറ്റ ചങ്ങാതിമാര്‍ക്കും കഴിയുന്നില്ലായിരുന്നു. ശനിയാഴ്ച്ച മുതല്‍ തുടങ്ങിയ ഗ്രാമത്തിന്റെ തേങ്ങല്‍ സഹോദരങ്ങള്‍ക്ക് മാതാപിതാക്കള്‍ അന്ത്യചുംബനം നല്‍കിയ നിമിഷത്തില്‍ ഹൃദയഭേദകമായിരുന്നു.