Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹോദരങ്ങള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി
17/04/2017
വേമ്പനാട്ടുകായലില്‍ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹം വള്ളത്തില്‍ നിന്നും കരയിലേക്ക് എടുക്കുന്നു.

വൈക്കം: കായലില്‍ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ താലൂക്ക് ആശൂപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രാവിലെ 11ന് ബന്ധുക്കളേറ്റു വാങ്ങി. പിന്നീട് രണ്ട് ആബുലന്‍സുകളിലായി മൃതദേഹങ്ങള്‍ നേരെകടവിലെത്തിച്ചു. വീട്ടിലേക്ക് റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ വള്ളത്തില്‍ തുരുത്തേല്‍ കടവിലെത്തിച്ചു വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുമുറ്റത്ത് പൊതു ദര്‍ശനത്തിന് വച്ചു. ആയിരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യകര്‍മങ്ങള്‍. എം.എല്‍.എമാരായ സി.കെ ആശ, അഡ്വ. മോന്‍സ് ജോസഫ്, ജില്ലാപഞ്ചായത്ത് മുന്‍പ്രസിഡന്റ് ടി.എന്‍ രമേശന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി തുടങ്ങി രാഷ്ട്രീയ സാമൂഹികരംഗത്തെ നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.