Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹാന്‍സ് കച്ചവടക്കാരന്‍ പിടിയില്‍
17/04/2017

വൈക്കം: സ്‌ക്കൂള്‍ കുട്ടികള്‍ക്ക് ഹാന്‍സ് വില്‍പന നടത്തുന്ന കച്ചവടക്കാരന്‍ പിടിയില്‍. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വൈക്കം സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കച്ചവടക്കാരന്‍ കുടുങ്ങിയത്. വെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തിനുസമീപമുള്ള കറുകപ്പറമ്പ് വീട്ടില്‍ സത്താര്‍ (41)നെയാണ് പിടികൂടിയത്. ഇവിടെനിന്നും സ്‌ക്കൂള്‍ കുട്ടികളെയും മറ്റും കേന്ദ്രീകരിച്ച് നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നങ്ങളുടെ വില്‍പന തകൃതിയായിരുന്നു. സി.ഐ ജയപ്രകാശ്, ഷാഡോ പോലീസുകാരായ കെ.നാസര്‍, പി.കെ ജോളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.