Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലവറ നിറയ്ക്കല്‍ വിഭവങ്ങളുടെ സമാഹരണം
13/04/2017
എസ് എന്‍ ഡി പി യൂണിയന്റെ ശ്രീനാരായണ ആത്മീയ മഹായജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന അന്നദാനത്തിനുള്ള കലവറ നിറയ്ക്കല്‍ വിഭവങ്ങളുടെ ശേഖരണം കാട്ടിക്കുന്ന് ശാഖയില്‍ യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ് എന്‍ ഡി പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ 15,16,17 തീയതികളില്‍ നടത്തുന്ന ശ്രീനാരായണ ആത്മീയ മഹായജ്ഞത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ വിഭവങ്ങളുടെ സമാഹരണം തുടങ്ങി. മൂന്നുദിവസം നീളുന്ന ധ്യാനത്തില്‍ പതിനയ്യായിരം ഭക്തര്‍ പങ്കെടുക്കും. ഇവര്‍ക്ക് ഉച്ചഭക്ഷണം നല്‍കാനുള്ള വിഭവങ്ങളാണ് സമാഹരിക്കുന്നത്. 54 ശാഖായോഗങ്ങളില്‍ നിന്നാണ്് കലവറ നിറയ്ക്കാന്‍ വിഭവങ്ങള്‍ സമാഹരിക്കുന്നത്. ഓരോ ശാഖയിലും ശേഖരിക്കുന്ന വിഭവങ്ങള്‍ യൂണിയന്റെ വാഹനമെത്തി സമാഹരിക്കും. യജ്ഞം നടക്കുന്ന ആശ്രമം ഹൈസ്‌കൂളില്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ കലവറ ക്രമീകരിച്ചിട്ടുണ്ട്. അന്നദാനത്തിന് ജൈവപച്ചക്കറി മാത്രമാണ് ഉപയോഗിക്കുക. വ്യാഴാഴ്ച രാവിലെ കാട്ടിക്കുന്ന് 677-ാം നമ്പര്‍ ശാഖയില്‍ നിന്നും കലവറ നിറയ്ക്കല്‍ വിഭവങ്ങള്‍ ഏറ്റുവാങ്ങല്‍ യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്തു. കെ എം ശ്രീവല്‍സന്‍, വി പി പവിത്രന്‍, കെ വി ദേവരാജന്‍, എം കെ സുനില്‍, അരുണ്‍കുമാര്‍, ലീന സജി, രമ്യ അനില്‍കുമാര്‍, പി പി സന്തോഷ്, സുധീര്‍ ഇടവട്ടം, കെ പി സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.