Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവധിക്കാലം കാര്യക്ഷമമായ കായികവിനോദമാക്കാന്‍ ഒരുപറ്റം കുട്ടികള്‍ രംഗത്തിറങ്ങിയത് പുതിയ കാഴ്ചയായി.
13/04/2017
വൈക്കത്ത് വോളിബോള്‍ പരിശീലനത്തിലേര്‍പ്പെട്ട കുട്ടികള്‍.

വൈക്കം: അവധിക്കാലം കാര്യക്ഷമമായ കായികവിനോദമാക്കാന്‍ ഒരുപറ്റം കുട്ടികള്‍ രംഗത്തിറങ്ങിയത് പുതിയ കാഴ്ചയായി. അവധിക്കാലത്ത് കുട്ടികളുടെ മനസ്സ് വഴി തെറ്റിപ്പോകാതിരിക്കാന്‍ പഴയ തലമുറയിലെ ഒരുപറ്റം കായിക പ്രേമികളാണ് വൈക്കം ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍ക്കരുത്ത് നല്‍കി പിന്നില്‍ അണി നിരന്നിരിക്കുന്നത്. അവധിക്കാലത്ത് ക്രിക്കറ്റിന്റെ ലോകത്ത് ചുവടു വയ്ക്കുന്നവര്‍ക്കിടയില്‍ നിന്നാണ് അന്യം നിന്നു കൊണ്ടിരിക്കുന്ന വോളിബോള്‍ പരിശീലന രംഗത്തിലേക്ക് ബാല്യ കൗമാരങ്ങളെ വാര്‍ത്തെടുക്കുന്നത്. ഒരുകാലത്ത് അന്തര്‍ദേശീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വോളിബോളിന്റെ നാടാണ് വൈക്കം മേഖല. താലൂക്കിലെ മിക്ക പഞ്ചായത്തുകളിലും വോളിബോള്‍ കളിക്കാരും ക്ലബ്ബുകളും മത്സരങ്ങളും നിലനിന്നിരുന്നു. പുത്തന്‍ തലമുറ മറ്റു കളികളിലേക്ക് വഴിമാറിയതോടെ വോളിബോളിന്റെ പ്രാധാന്യം കുറഞ്ഞു. നാട്ടിന്‍ പുറങ്ങളിലെ സാധാരണ ക്ലബ്ബുകളില്‍ കളിച്ച് അന്താരാഷ്ട്ര രംഗത്ത് എത്തിയ കരുത്തുറ്റ ഓര്‍മ ഇന്നും ഇവിടെയുണ്ട്. കളിയുടെ മഹിമയെ ഈ മണ്ണില്‍ വീണ്ടും പുനര്‍ജ്ജനിയേകാന്‍ വേണ്ടിയാണ് പഴയ വോളിബോള്‍ താരങ്ങള്‍ ഒന്നിച്ച് അണിനിരക്കുന്നത്. ആറാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള 64ല്‍പരം കുട്ടികളെ സംസ്ഥാന വോളിബോള്‍ പരിശീലകന്‍ ബേബി ജോസഫിന്റെ കൈകളില്‍ ഇവര്‍ ഏല്‍പിച്ചിരിക്കുകയാണ്. രാവിലെ വ്യായാമവും വൈകുന്നേരം കളി പരിശീലനവും നല്‍കുന്നു. ശാസ്ത്രീയമായ പഠനത്തിലൂടെ കഴിഞ്ഞ കാലത്തെ വൈക്കത്തിന്റെ വോളിബോള്‍ പാരമ്പര്യം തിരിച്ചുപിടിക്കാന്‍ തക്ക കരുത്ത് ഈ കുരുന്നുകള്‍ക്കുണ്ടെന്ന് സംഘാടകര്‍ ഉറച്ചു വിശ്വസിക്കുന്നു.