Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവദം സര്‍ഗ്ഗോത്സവത്തിന് ഇന്ന് (14ന്) തുടക്കമാവും.
13/04/2017

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ ദേവസ്വം ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ ശിവദത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ശിവദം സര്‍ഗ്ഗോത്സവത്തിന് ഇന്ന് (14ന്) തുടക്കമാവും. 23 വരെ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി അദ്ധ്യാത്മിക സത്സംഗം, പുരാണപാരായണസേവ, ഉപന്യാസ മത്സരം, മഹാസുകൃതഹോമം, ശ്രീമദ് ഭാഗവത സപ്താഹം എന്നിവ നടത്തും. 14ന് വൈകിട്ട് 5ന് നടക്കുന്ന സര്‍ഗ്ഗോത്സവ പരിപാടിയുടെ ഉദ്ഘാടനം കേരള ഹൈക്കോടതി ജസ്റ്റീസ് പി എന്‍ രവീന്ദ്രന്‍ നിര്‍വഹിക്കും. ദേവസ്വം കമ്മീഷണര്‍ പി രാമരാജ പ്രേമപ്രസാദ് അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത പിന്നണി ഗായകന്‍ വി ദേവാനന്ദിനെ ചടങ്ങില്‍ ആദരിക്കും. നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ഇന്‍സ്‌പെക്ഷന്‍ കെ സോമശേഖരന്‍ നായര്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ വി ഹരീന്ദ്രനാഥ്, കെ ഇന്ദുകുമാരി, ഉപ്പിലി അപ്പന്‍, വി എന്‍ ചന്ദ്രശേഖരന്‍, ഇ പി ഗോപീകൃഷ്ണന്‍, ആര്‍ പ്രകാശ്, ആര്‍ മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും. ഡി നാരായണന്‍ നമ്പൂതിരി സ്വാഗതവും, ആര്‍ മുരളീധരന്‍നായര്‍ കൃതജ്ഞതയും പറയും. തുടര്‍ന്ന് സ്വാമി ഉദിത് ചൈതന്യജി മുഖ്യപ്രഭാഷണം നടത്തും. 15ന് രാവിലെ 7 മുതല്‍ വേണുചെട്ടിയാരും സംഘവും അവതരിപ്പിക്കുന്ന മംഗളവാദ്യവും 8 മുതല്‍ പുരാണപാരായണസേവയും നടക്കും. 16 മുതല്‍ 23 വരെ രാവിലെ 6 മണിക്ക് ക്ഷേത്രം തന്ത്രിമാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാസുകൃത ഹോമവും വൈകിട്ട് 6.30ന് സപ്താഹാചാര്യന്‍ സ്വാമി നിഖിലാനന്ദ സരസ്വതിയുടെ ശ്രീമദ് ഭാഗവത സപ്താഹ മാഹാത്മ്യവും നടക്കും. ഏപ്രില്‍ 17, 18, 19 തീയതികളില്‍ മഹാസുകൃത ഹോമത്തിന് ശേഷം രാവിലെ 9 മണിക്ക് പ്രത്യേക പ്രഭാഷണ പരമ്പരയുണ്ടായിരിക്കും. 17ന് ആദ്ധ്യാത്മികതയും ആരോഗ്യവും എന്ന വിഷയത്തെ കുറിച്ച് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ മെഡിക്കല്‍ ഡയറക്ടര്‍ സ്വാമി ശങ്കര്‍ ചൈതന്യയും, 18ന് ഹോമ സംസ്‌കാരം എന്ന വിഷയത്തെ കുറിച്ച് റിട്ട.സംസ്‌കൃതം അദ്ധ്യാപകന്‍ പ്രൊഫ. വിശ്വനാഥന്‍ നമ്പൂതിരിയും 19ന് മഹാസുകൃതഹോമം ദ്രവ്യങ്ങളുടെ ശാസ്ത്രീയത എന്ന വിഷയത്തെ കുറിച്ച് അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദയിലെ ഡോ. രാം മനോഹറും പ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ആര്‍ മുരളീധരന്‍ നായര്‍, ആര്‍ സുരേഷ്, വിഷ്ണുപ്രസാദ്, അജിത്കുമാര്‍ പി സി തുടങ്ങിയവര്‍ പങ്കെടുത്തു.