Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നബിദിനത്തോടനുബന്ധിച്ച് പള്ളികളില്‍ വിവിധ ആഘോഷപരിപാടികള്‍ നടന്നു.
26/12/2015
ചെമ്പ് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നബിദിന റാലിക്ക് ചെമ്പ് സെന്റ് തോമസ് കത്തോലിക്കപള്ളി വികാരി ഫാ. വര്‍ഗീസ് മാമ്പിള്ളിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണം
നബിദിനത്തോടനുബന്ധിച്ച് പള്ളികളില്‍ വിവിധ ആഘോഷപരിപാടികള്‍ നടന്നു. മൗലീദ് പാരായണം ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളാല്‍ ഭക്തിസാന്ദ്രമായിരുന്നു ആഘോഷം. പള്ളികളില്‍ അന്നദാനം, പ്രത്യേക പ്രാര്‍ത്ഥനകള്‍, ഘോഷയാത്ര എന്നിവ നടന്നു. ഹിജ്‌റ വര്‍ഷമായ റബ്ബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ തന്നെ ഒട്ടുമിക്ക പള്ളികളിലും പ്രത്യേക മതപ്രഭാഷണങ്ങള്‍ ആരംഭിച്ചിരുന്നു. മദ്രറ കുട്ടികളുടെ ഇസ്‌ലാമിക കലാമത്സരങ്ങളും നബിദിനാഘോഷങ്ങളുടെ ഭാഗമായി നടന്നു. താലൂക്കിലെ ഒട്ടുമിക്ക മഹല്ലുകളിലും നബിദിന റാലി നടന്നു. വിവിധ മതനേതാക്കള്‍ ഘോഷയാത്രക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്‍കി. ചെമ്പ് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നബിദിന റാലിയെ ചെമ്പ് സെന്റ് തോമസ് കത്തോലിക്കപള്ളി വികാരി ഫാ. വര്‍ഗീസ് മാമ്പിള്ളിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു കേക്ക് മുറിച്ചുനല്‍കി ആഹ്ലാദം പങ്കിട്ടു.