Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടകപരിശീലന ശില്പശാല
13/04/2017

വൈക്കം: കുട്ടികളിലെ വ്യക്തിത്വ വികസനത്തിന്റെ ഭാഗമായി നാടകപരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. ഫെയ്‌സ് തീയറ്റര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ മെയ് 12 മുതലാണ് ത്രിദിന ശില്പശാല നടക്കുന്നത്. തലയോലപ്പറമ്പ് കെ ആര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നാടക പരിശീലന ക്യാമ്പില്‍ എട്ട് വയസ്സു മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. നാടകവേദിയിലെ പ്രമുഖര്‍ പരിശീലകരായി പങ്കെടുക്കുമെന്ന് ഫെയ്‌സ് തിയറ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം കെ ഷിബു പറഞ്ഞു. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ മെയ് 1ന് മുന്‍മ്പായി പേരു രജിസ്റ്റര്‍ ചെയ്യണം. അന്വേഷണങ്ങള്‍ക്ക് 9605603552, 9037627433 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.