പ്രതിഷേധിച്ചു.
13/04/2017
വൈക്കം: മാവേലിക്കര എസ് എന്‍ ഡി പി യൂണിയന്റെ ഉടമസ്ഥതയിലുള്ള വെള്ളാപ്പള്ളി നടേശന് എഞ്ചിനീയറിംഗ് കോളേജ് എസ് എഫ് ഐ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ അടിച്ചു തകര്‍ത്തതില്‍ തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന് പ്രതിഷേധിച്ചു. യൂണിയന് പ്രസിഡന്റ് ഇ ഡി പ്രകാശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം യൂണിയന് സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ രഞ്ജിത്ത് രാജപ്പന്, സുലഭ സജീവ്, പത്മിനി തങ്കന്, രഞ്ജിത്ത് മൂലമ്പുറം, വിഷ്ണു ആചേരില്, അജീഷ് കുമാര്‍, യു എസ് പ്രസന്നന്, വി കെ ജയകുമാര്‍, ഇ കെ സുരേന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.