Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എതിരേല്‍പ്പ് താലപ്പൊലി
13/04/2017
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് ചെമ്മനത്തുകര എന്‍ എസ് എസ് കരയോഗം നടത്തിയ താലപ്പൊലി.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ വിഷു ഉത്സവത്തോടനുബന്ധിച്ച് ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗം വിവിധ ദിവസങ്ങളില്‍ നടത്തുന്ന അഹസിന്റെ ഭാഗമായി ക്ഷേത്രത്തിലേക്ക് എതിരേല്‍പ്പ് താലപ്പൊലി നടത്തി. ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നാണ് താലപ്പൊലി പുറപ്പെട്ടത്. മേല്‍ശാന്തി കൃഷ്ണന്‍ മൂത്തത് പൂജകള്‍ നടത്തി താലങ്ങള്‍ നിറച്ചു. പ്രസിഡന്റ് ശശിധരന്‍ നായര്‍, രാഗേഷ് ടി നായര്‍, രാധാകൃഷ്ണന്‍ നായര്‍, ഹരിഹരന്‍, ശ്രീകാന്ത്, രാധാകൃഷ്ണന്‍ നായര്‍ കരിമ്പൂഴിക്കാട്ട്, ചന്ദ്രന്‍ ജി നായര്‍, ഷീല അനില്‍കുമാര്‍, മായ രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.