Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഴമന പാടശേഖരത്തില്‍ വന്‍തീപിടുത്തം ഉണ്ടായി.
12/04/2017

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ വാഴമന പാടശേഖരത്തില്‍ വന്‍തീപിടുത്തം ഉണ്ടായി. പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ തരിശുകിടക്കുന്ന നൂറ് ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് അഗ്നിബാധ ഉണ്ടായത്. ഇതില്‍ 50 ഏക്കറോളം വരുന്ന പാടശേഖരത്തിലെ പുല്ല് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. കൃഷി ഒരുക്കുന്നതിനു മുന്നോടിയായി പാടശേഖരത്തില്‍പ്പെട്ടവര്‍ തീയിട്ടതാകാം സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. പ്രശ്‌നം രൂക്ഷമായപ്പോള്‍ വൈകുന്നേരം വൈക്കം ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സ് എത്തി അഗ്നിബാധ ശമിപ്പിക്കുകയും ചെയ്തു.