Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗരുഡന്‍തൂക്കവും വിഷുമഹോത്സവവും
12/04/2017

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഗരുഡന്‍തൂക്കവും വിഷുമഹോത്സവവും അരിയേറും ഇന്നും (13നും), നാളെയുമായി നടക്കും. വര്‍ഷത്തില്‍ ഒന്‍പത് മാസം മാത്രം പൂജകള്‍ നടക്കുന്നുവെന്നുള്ളതാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. ക്ഷേത്രത്തില്‍ ഇന്ന് നിര്‍മ്മാല്യദര്‍ശനം, ഉഷപൂജ, ഗരുഡന്‍ നടയ്ക്കല്‍ വെയ്പ്, ഉച്ചപൂജ, താലപ്പൊലി വരവ്, ഗരുഡന്‍തൂക്കം വരവ് എന്നിവയും നാളെ വെളുപ്പിന് വിഷുക്കണിയോടു കൂടിയുള്ള നിര്‍മ്മാല്യദര്‍ശനം തുടര്‍ന്ന് കളമെഴുത്തും പാട്ടും ആരംഭം, ഉച്ചപൂജ, വൈകിട്ട് 4 മുതല്‍ തെക്കുപുറത്തായി ഗുരുതിപ്പണം സ്വീകരിക്കല്‍, 6 മുതല്‍ വില്‍പ്പാട്ട് ആരംഭം, തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന, രാത്രിയില്‍ തെക്കുപുറത്ത് വലിയഗുരുതി, പുറക്കളം ഗുരുതി, എരിതേങ്ങ, വലിയതീയ്യാട്ട്, അരിയേറ്, നടയടപ്പ് എന്നിവ നടക്കും.