Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ ഉപഭോക്തൃദിനം വൈക്കം സൂപ്പര്‍ മാര്‍ക്കററില്‍ സമുചിതമായി ആചരിച്ചു
26/12/2015
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ താലൂക്ക് ഡിപ്പോയുടെ ആഭിമുഖ്യത്തില്‍ ദേശീയ ഉപഭോക്തൃദിനം വൈക്കം സൂപ്പര്‍ മാര്‍ക്കററില്‍ സമുചിതമായി ആചരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കാലത്ത് സപ്ലൈക്കോയില്‍ നിന്ന് ഏററവുമധികം സാധനങ്ങള്‍ വാങ്ങിയതിനുള്ള പുരസ്‌കാരത്തിന് നഗരസഭ കുടുംബശ്രീ അര്‍ഹരായി. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വത്സലക്ക് പുരസ്‌കാരം സമ്മാനിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ രോഹിണിക്കുട്ടി അയ്യപ്പന്‍, ജി.ശ്രീകുമാരന്‍ നായര്‍, ഡിപ്പോ ജൂനിയര്‍ മാനേജര്‍ രാജന്‍, സൂപ്പര്‍മാര്‍ക്കററ് മാനേജര്‍ സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.