Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡോ. ബി ആര്‍ അംബേദ്ക്കറുടെ 127-ാമത് ജന്മദിനാഘോഷ പരിപാടികള്‍ ഇന്നു (13ന്)
12/04/2017

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേദ്ക്കറുടെ 127-ാമത് ജന്മദിനാഘോഷ പരിപാടികള്‍ ഇന്നു (13ന്) നടക്കും. വൈകുന്നേരം 4ന് ഗ്രന്ഥശാല ഹാളില്‍ വച്ച് നടത്തുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം ടി വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അനില്‍കുമാര്‍ നിര്‍വ്വഹിക്കും. പ്രസിഡന്റ് എ രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിക്കും. വൈക്കം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റ്റി കെ നാരായണന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തും. കെ എന്‍ നടേശന്‍, വിഷ്ണു ഉല്ലാസ്, റ്റി വി ചന്ദ്രശേഖരന്‍, റ്റി ആര്‍ രമേശന്‍, വി വി കനകാംബരന്‍ എന്നിവര്‍ പ്രസംഗിക്കും. സെക്രട്ടറി വി ജതിന്‍ സ്വാഗതവും ജസ്റ്റിന്‍ ജോസഫ് കൃതജ്ഞതയും പറയും.