Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എച്ച്.എന്‍.എല്‍ ഗേറ്റിലെ സത്യഗ്രഹ സമരം താല്ക്കാലികമായി അവസാനിപ്പിച്ചു
12/04/2017

തലയോലപ്പറമ്പ്: സ്വകാര്യവല്‍ക്കരണത്തിനെതിരെ എച്ച്.എന്‍.എല്‍ പടിക്കല്‍ സംരക്ഷണ സമിതി നടത്തിവന്ന സമരം താല്ക്കാലികമായി നിര്‍ത്തിവെച്ചു. സ്ഥാപനത്തിലെ മൂന്ന് അംഗീകൃത യൂണിയനുകള്‍ സ്വകാര്യവല്‍ക്കരണത്തെ ചോദ്യംചെയ്ത് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കോടതിയെ ബോധ്യപ്പെടുത്തിമാത്രമേ സ്വകാര്യവല്‍ക്കരണ തീരുമാനം നടപ്പിലാക്കാവും എന്ന ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമരം താല്ക്കാലികമായി നിര്‍ത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. എച്ച്.എന്‍.എല്‍. നെതിരെ പുതിയ നീക്കമെന്തെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തും നിന്നും ഉണ്ടായാല്‍ വീണ്ടും സമരം ആരംഭിക്കും. ഈ സാഹചര്യത്തില്‍ 17 ന് കോട്ടയത്ത് നടത്താനിരുന്ന കണ്‍വെന്‍ഷന്‍ മാറ്റിവെച്ചതായും സമരസഹായ സമിതി ചെയര്‍മാന്‍ ജോഷിഫിലിപ്പും, കണ്‍വീനര്‍ പി.കെ.ഹരികുമാറും അറിയിച്ചു.