Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ സായാഹ്‌ന ധര്‍ണ നടത്തി
11/04/2017
സുപ്രീംകോടതി ഉത്തരവില്‍ നിന്നും കള്ളുഷാപ്പുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ കച്ചേരിക്കവലയില്‍ നടത്തിയ സായാഹ്‌ന ധര്‍ണ്ണ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദേശീയ-സംസ്ഥാന പാതയില്‍ മദ്യ ഷാപ്പുകള്‍ 500 മീറ്റര്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ നിന്നും കള്ളുഷാപ്പുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. 1800 കള്ളുഷാപ്പുകള്‍ അടച്ചതോടെ ഇരുപതിനായിരം തൊഴിലാളികള്‍ തൊഴില്‍രഹിതരായി. ഈ സാഹചര്യത്തിലാണ് ചെത്തുതൊഴിലാളി യൂണിയന്‍ സമരപരിപാടികള്‍ ആരംഭിച്ചത്. കച്ചേരിക്കവലയില്‍ നടന്ന ധര്‍ണാസമരം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. കെ.ഡി വിശ്വനാഥന്‍, സി.എം മോഹനന്‍, പി.നാരായണന്‍, കെ.അജിത്ത്, കെ.പ്രസന്നന്‍, കെ.എസ് രത്‌നാകരന്‍, സാബു പി.മണലൊടി, കെ.എ രവീന്ദ്രന്‍, കെ.നാരായണന്‍, എം.എസ് സുരേഷ്, പി.ആര്‍ ശശി എന്നിവര്‍ പ്രസംഗിച്ചു.