Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫൊറോന പള്ളിയില്‍ വിശുദ്ധ വാരത്തിന് തുടക്കമായി
11/04/2017

വൈക്കം: സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി വി. യൗസേപ്പിതാവിന്റെ കപ്പേളയില്‍ കുരുത്തോല വിതരണം നടത്തി. തുടര്‍ന്ന് വിശ്വാസികള്‍ കുരുത്തോലകളും കൊടികളും മുത്തുക്കുടകളും വഹിച്ച് പ്രദക്ഷിണമായി പള്ളിയില്‍ പ്രവേശിച്ചു. വികാരി ഫാ. ഡോ. പോള്‍ ചിറ്റിനപ്പിള്ളിയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു. കുരുത്തോല വിതരണത്തിനും പ്രദക്ഷിണത്തിനും ഡോ. പോള്‍ ചിറ്റിനപ്പിള്ളി, മൗണ്ട് കാര്‍മല്‍ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സി.ജിന്‍സിറ്റ, അസി. മദര്‍ സി.റോസ് മരിയ, ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സി.ലിസ മരിയ, കൈക്കാരന്‍മാരായ ജോസഫ് മാത്യു പള്ളിയില്‍, ജോര്‍ജ്ജ് മായംപറമ്പില്‍, വൈസ് ചെയര്‍മാന്‍ സോണി ജോസഫ്, പൂതവേലില്‍ ദേവാലയ ശുശ്രൂഷി മാത്തച്ചന്‍ പല്ലാട്ട്, ചെമ്മദോര്‍ ജോണി അന്നാശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. ഫൊറോന പള്ളിയില്‍ പെസഹ വ്യാഴം, ദുഃഖ വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 6.30ന് തിരുകര്‍മങ്ങള്‍ ആരംഭിക്കും. ജോസ് പുരം പള്ളിയിലെ തിരുകര്‍മങ്ങള്‍ക്ക് അസി. വികാരി ഫാ. അലക്‌സ് മേക്കാംതുരുത്തില്‍ നേതൃത്വം നല്‍കി.