Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരി വിരുദ്ധ പ്രതിജ്ഞയും കൂട്ടഓട്ടവും ലഹരി വിമുക്തി സമ്മേളനവും
10/04/2017
തലയാഴം പഞ്ചായത്ത് നടത്തിയ ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി പദ്ധതി സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കൂട്ടഓട്ടം ഉല്ലല ജംഗ്ഷനില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് ഫഌഗ് ഓഫ് ചെയ്യുന്നു

വൈക്കം: സര്‍ക്കാരിന്റെ ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി തലയാഴം പഞ്ചായത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും കൂട്ടഓട്ടവും ലഹരി വിമുക്തി സമ്മേളനവും നടത്തി. വിദ്യാര്‍ത്ഥികളും യുവതി യുവാക്കളും പൊതുജനങ്ങളും പങ്കെടുത്ത കൂട്ടഓട്ടം ഉല്ലല ജംഗ്ഷനില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് ഫഌഗ് ഓഫ് ചെയ്തു. പി എസ് ശ്രീനിവാസന്‍ സ്മാരക എല്‍ പി സ്‌കൂളില്‍ നടന്ന വിമുക്തി സമ്മേളനം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ് അദ്ധ്യക്ഷത വഹിച്ചു. റ്റി കെ രാജു, എസ് എസ് ബാബു, പി എസ് പുഷ്‌കരന്‍, ജി രജിമോന്‍, പി സുശീല കുമാരി, സന്ധ്യ അനീഷ്, പി എസ് മുരളീധരന്‍, ഷീജ ബൈജു, ഇ വി അജയകുമാര്‍, ജ്യോതി, ചിഞ്ചു സുനീഷ്, ടാനിയ ഓമനക്കുട്ടന്‍, ബി രഘു, റ്റി സി പുഷ്പരാജന്‍, ജെല്‍ജി വര്‍ഗ്ഗീസ്, ഉഷാകുമാരി,സുശാന്ത്, അമൃതകല, ജയന്തി എന്നിവര്‍ പ്രസംഗിച്ചു.