Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്തദിന ക്യാമ്പ് സമാപിച്ചു.
26/12/2015
ആശ്രമം സ്‌ക്കൂളിലെ വി.എച്ച്.എസ്.ഇ എന്‍.എസ്.എസ് യൂണിററിന്റെ തോട്ടകം സി.കെ.എം യു.പി സ്‌ക്കൂളിലെ സപ്തദിന ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ട് ശുചിത്വമിഷന്‍, കേരള സാമൂഹ്യ സുരക്ഷാമിഷന്‍ എന്നിവയുമായി ചേര്‍ന്ന് തലയാഴം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഭവനസന്ദര്‍ശനവും ലഘുലേഖ വിതരണവും വിവരശേഖരണ സര്‍വേയും നടത്തി. നിയമബോധനം വ്യക്തിത്വവികസനം, ലഹരിവസ്തുക്കളുടെ ഉപഭോഗം, ട്രാഫിക് നിയമങ്ങള്‍, സ്വയംസംരഭകത്വ ആവശ്യകത, തൊഴില്‍ പരിശീലനം എന്നീ വിഷയങ്ങളില്‍ പി.ബിജു, എ.സ് ദീപേഷ്, അഡ്വ. എം.ജി രഞ്ജിത്ത്, ടി.വി അനിയന്‍, പ്രിയ കിരോഷ്, എസ്.സനല്‍ എന്നിവര്‍ ക്ലാസ് നയിച്ചു. വയോമിത്രയുടെ 'തണലേകിയവര്‍ക്ക് തണല്‍ നല്‍കാം' പദ്ധതിപ്രകാരം 65 വയസ്സുകഴിഞ്ഞ മാതാപിതാക്കളെ ക്യാമ്പില്‍ ആദരിച്ചു. ഇപ്‌ററ കലാകാരന്‍മാരുടെ പഴയകാല ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള കാവ്യസന്ധ്യ ക്യാമ്പിന് മിഴിവേകി. കവി മണര്‍കാട് ശശികുമാറിന്റെ കവിതാലാപനം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും നടന്നു. ക്യാമ്പിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്ത കരോള്‍, ക്യാമ്പ് ഫയര്‍, ക്രിസ്തുമസ് ആഘോഷങ്ങളും സംഘടിപ്പിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പി.ആര്‍ ബിജി, പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍, പ്രോഗ്രാം ഓഫീസര്‍ കെ.മുരളീധരന്‍, തലയാഴം ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് എം.ഡി ബാബുരാജ്, വാര്‍ഡ് മെമ്പര്‍ പി.എസ് മുരളീധരന്‍ എന്നവരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.