Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
10/04/2017
എസ് എന്‍ ഡി പി യൂണിയന്‍നടത്തുന്ന ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനത്തിന്റെയും നടത്തിപ്പിന് ശാഖ പ്രസിഡന്റും സെക്രട്ടറിമാരും പങ്കെടുത്ത യോഗം യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എസ് എന്‍ ഡി പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ 15, 16, 17 തീയതികളില്‍ നടത്തുന്ന ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സത്യാഗ്രഹ സ്മാരക ആശ്രമം ഹൈസ്‌കൂള്‍ മൈതാനത്താണ് ധ്യാനത്തിന് വേദിയൊരുങ്ങുന്നത്. അയ്യായിരം പേര്‍ക്ക് ഇരിപ്പട സൗകര്യം ഒരുക്കുന്ന പന്തല്‍ നിര്‍മ്മിച്ചു. യജ്ഞാചാര്യന്‍ ശിവഗിരിമഠം സച്ചിദാനന്ദ സ്വാമികളുടെ നേതൃത്വത്തിലാണ് യജ്ഞം. നടത്തിപ്പ് സംബന്ധിച്ച് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ശാഖ പ്രസിഡന്റ്, സെക്രട്ടറിമാര്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവരുടെ യോഗം യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം പി സെന്‍ അദ്ധ്യക്ഷത വഹിച്ചു. പി പി സന്തോഷ്, രാജേഷ് മോഹന്‍, രാജേഷ് തടത്തില്‍, കെ വി പ്രസന്നന്‍, പി വി വിവേക്, സുധീര്‍ ഇടവട്ടം, സുനില്‍കുമാര്‍, ജി എസ് ബൈജു, ഗോപാലകൃഷ്ണന്‍, മണിമോഹന്‍, ലൈല ചെല്ലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു