Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിഷു മഹോത്സവം ഇന്ന് തുടങ്ങും.
10/04/2017

വൈക്കം: വല്ലകം അരീക്കുളങ്ങര ശ്രീസ്വയംഭൂ ദുര്‍ഗാദേവീക്ഷേത്രത്തില്‍ വിഷു മഹോത്സവം ഇന്ന് തുടങ്ങും. രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, ഗണപതിഹവനം, 7.30ന് വിശേഷാല്‍ പൂജകള്‍, 8.30ന് പന്തീരടിപൂജ, വൈകുന്നേരം 6.30ന് സാമൂഹ്യാരാധന, ഭജന, ഏഴിന് കൊടിമരം വരവ്, 7.30ന് ദേശതാലപ്പൊലി വരവ്. നാളെ രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, ഗണപതിഹവനം, തുടര്‍ന്ന് കലശപൂജ, കലശാഭിഷേകം, 10.30ന് ഉച്ചപൂജ, ഉച്ചകഴിഞ്ഞ് മൂന്നിന് രാഹുകാലപൂജ, വൈകുന്നേരം 6.30ന് സാമൂഹ്യാരാധന, 6.45ന് നൃത്തനൃത്യങ്ങള്‍, 7.30ന് ദേശതാലപ്പൊലി. 12ന് രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, പതിവുപൂജകള്‍, 8.30ന് പന്തീരടിപൂജ, 11.30ന് ഉച്ചപൂജ, ഉച്ചകഴിഞ്ഞ് മൂന്നിന് പുരാണപാരായണം, വൈകുന്നേരം 6.30ന് സാമൂഹ്യാരാധന, ഏഴിന് സാമ്പ്രദായിക് ഭജന്‍സ്, നാമാര്‍ച്ചന, 7.30ന് ദേശതാലപ്പൊലി വരവ്, രാത്രി 8.30ന് മെഗാഷോ. 13ന് രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, ഗണപതിഹവനം, 8.30ന് പന്തീരടിപൂജ, 11.30ന് ഉച്ചപൂജ, ഉച്ചകഴിഞ്ഞ് മൂന്നിന് പുരാണപാരായണം, വൈകുന്നേരം നാലിന് നാരായണീയപാരായണം, കുംഭകുടം വരവ്, 6.30ന് കുംഭകുട അഭിഷേകം, സാമൂഹ്യാരാധന, 7.30ന് ദേശതാലപ്പൊലി വരവ്, രാത്രി എട്ടിന് നൃത്തനൃത്യങ്ങള്‍. 14ന് പുലര്‍ച്ചെ 4.30ന് പള്ളിയുണര്‍ത്തല്‍, ഗണപതിഹവനം, തുടര്‍ന്ന് വിഷുക്കണി ദര്‍ശനം, ഏഴിന് എതൃത്ത്പൂജ, എട്ടിന് വിഷു സംക്രമനിധി സമര്‍പ്പണം, തുടര്‍ന്ന് വിഷുക്കഞ്ഞി പ്രസാദ വിതരണം, 8.30ന് പന്തീരടി പൂജ, തുടര്‍ന്ന് മാമ്പഴനിവേദ്യം, പത്തിന് കുംഭകുടം വരവ്, 11.30ന് ഉച്ചപൂജ, വൈകുന്നേരം നാലിന് കുംഭകുടം വരവ്, 5.30ന് തിരുവാതിരകളി, 6.30ന് കുംഭകുടം അഭിഷേകം, 7.30ന് താലപ്പൊലി വരവ്, രാത്രി എട്ടിന് കഥാപ്രസംഗം എന്നിവ നടക്കും.