Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമൂഹത്തിന് നന്മ ചെയ്തവരെ നന്ദിപൂര്‍വ്വം സ്മരിക്കണം : മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.
10/04/2017
ഫാ. സിറിയക് വെട്ടിക്കാപ്പള്ളിയുടെ 70-ാം ചരമവാര്‍ഷികം എറണാകുളം-അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സമൂഹത്തിന് നന്മ ചെയ്തവരെ നന്ദിപൂര്‍വം സ്മരിക്കേണ്ടത് മനുഷ്യ ധര്‍മമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. വൈക്കം സത്യാഗ്രഹത്തിന്റെ 93-ാം വാര്‍ഷികവും, സത്യാഗ്രഹ സമരപോരാളി ഫാ. സിറിയക് വെട്ടിക്കാപ്പള്ളിയുടെ 70-ാം ചരമവാര്‍ഷികവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമത്വത്തിന് വേണ്ടി നടത്തിയ വൈക്കം സത്യാഗ്രഹത്തില്‍ ഫാ. സിറിയക് വെട്ടിക്കാപ്പള്ളിയുടെ പങ്ക് മഹത്തരമാണെന്നും ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക കോണ്‍ഗ്രസ് വൈക്കം മേഖല, വൈക്കം സെന്റ് ജോസഫ് ഫൊറോന ഇടവക, വെട്ടിക്കാപ്പള്ളി കുടുംബയോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഫൊറോന വികാരി ഡോ. പോള്‍ ചിറ്റിനപ്പിള്ളി അധ്യക്ഷത വഹിച്ചു. സി.കെ ആശ എം.എല്‍.എ, മുന്‍ മന്ത്രി ബിനോയ് വിശ്വം, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, സാജു വാതപ്പള്ളി, ഫാ. പീറ്റര്‍ കോയിക്കര, ജയന്‍ കോലഞ്ചേരി, ജീന തോമസ്, വി.കെ തോമസ് വെട്ടിക്കാപ്പള്ളി, ഫാ. ആന്റണി പൂതവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.