Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശാസ്ത്രബോധം ആര്‍ജ്ജിക്കുന്നതിലൂടെ മാത്രമേ നവോത്ഥാന മൂല്യങ്ങള്‍ തിരിച്ചു പിടിക്കാനാകുവെന്ന് ഡോ. സുനില്‍ പി ഇളയിടം.
10/04/2017
കേരള ശാസ്ത്ര സാഹിത്യ പരിഷത് കോട്ടയം ജില്ലാ വാര്‍ഷികം വെള്ളൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ഡോ. സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ശാസ്ത്രബോധം ആര്‍ജ്ജിക്കുന്നതിലൂടെ മാത്രമേ നവോത്ഥാന മൂല്യങ്ങള്‍ തിരിച്ചു പിടിക്കാനാകുവെന്ന് ഡോ. സുനില്‍ പി ഇളയിടം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാര്‍ഷിക സമ്മേളനം വെള്ളൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ അന്ധവിശ്വാസം ജാതീയതയാണ്. ശാസ്ത്രബോധത്തെ ശരിയായ നിലവാരത്തില്‍ മനസിലാക്കാന്‍ കഴിയാത്തതാണ് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരില്‍ പോലും ജാതീയത നിലനില്‍ക്കാന്‍ ഇടയാക്കുന്നത്. ശാസ്ത്രബോധത്തിന്റെയും ചരിത്രബോധത്തിന്റെയും അഭാവമാണ് സമീപകാല കേരളത്തിലെ സാമൂഹികാവസ്ഥയെ അപകടപ്പെടുത്തുന്നതെന്നും സുനില്‍ പി ഇളയിടം പറഞ്ഞു. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബി.ജാനമ്മ അധ്യക്ഷത വഹിച്ചു. പരിഷത്ത് സംസ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേല്‍, ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യു.ചന്ദ്രശേഖരന്‍, വെള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മോഹനന്‍, ടി.പി ശ്രീശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ പരിഷത്ത് സംസ്ഥാന സെക്രട്ടറി ടി കെ മീരാഭായി സംഘടനാ രേഖയും, ജില്ലാ സെക്രട്ടറി കെ.എസ് സനോജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി.യു അനിയന്‍ കണക്കും അവതരിപ്പിച്ചു.