സൗജന്യ വെക്കേഷന് ക്ലാസിന്റെ ഉദ്ഘാടനം
10/04/2017
വൈക്കം: കെ.പി.എം.എസ് 1363-ാം നമ്പര്‍ വല്ലകം ശാഖ നടത്തുന്ന സൗജന്യ വെക്കേഷന് ക്ലാസിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എം.വി ശശികല നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് എം.എ ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈക്കം ബാബു, വിശ്വംഭരന്, ടി.രാജപ്പന് പുളിക്കത്തറ, കെ.കൃഷ്ണന്‍കുട്ടി, കെ.കെ പ്രകാശന്, എം.കെ സീന എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് രാവിലെ പത്ത് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. താല്പര്യമുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളും എത്തിച്ചേരണമെന്ന് ശാഖാ സെക്രട്ടറി അശ്വതി കെ.ജയന് അറിയിച്ചു.